പൊന്നാനിയിലും മുത്തോലിയിലും ഇനി മിക്സഡ് സ്കൂളുകൾ
Wednesday 22 February 2023 12:00 AM IST
തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ മലപ്പുറം പൊന്നാനി എം.ഐ.എച്ച്.എസ്.എസും പാല മുത്തോലി സെന്റ് ജോസഫ് ഗേൾസ് എച്ച്.എസും മിക്സഡ് ആക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പൊന്നാനി എം.ഐ.എച്ച്.എസ്.എസിലേക്ക് പെൺകുട്ടികളും മുത്തോലി സെന്റ് ജോസഫ് ഗേൾസ് എച്ച്. എസിലേക്ക് ആൺകുട്ടികളുമാണ് പ്രവേശനം നേടുക. ഇരു സ്കൂളുകളുടെയും മാനേജർമാർ നൽകിയ അപേക്ഷയെ തുടർന്നാണ് തീരുമാനം. ഇതോടെ രണ്ടാം എൽ.ഡി.എഫ് സർക്കാർ വന്നശേഷം 20 സ്കൂളുകളാണ് മിക്സഡ് ആയത്.