വനിതാ പൊലീസിനെ കേൾക്കാൻ സമ്മേളനം
Wednesday 22 February 2023 2:31 AM IST
തിരുവനന്തപുരം: വനിതാ പൊലീസുദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹാരമുണ്ടാക്കാൻ 23,24തീയതികളിൽ കോവളം വെള്ളാർ ക്രാഫ്‌റ്റ് വില്ലേജിൽ വനിതാ പൊലീസിന്റെ സംസ്ഥാനതല സമ്മേളനം നടത്തും. 23ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡി.ജി.പി അനിൽകാന്ത് അദ്ധ്യക്ഷനാവും. 180 ഉദ്യോഗസ്ഥർ പങ്കെടുക്കും. 23ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം വിഷയാവതരണം നടത്തും. പിറ്റേന്ന് ബി.സന്ധ്യ, കെ.പദ്മകുമാർ, ഷേഖ് ദർവേഷ് സാഹിബ്, മനോജ് എബ്രഹാം, വിരമിച്ച ഉദ്യോഗസ്ഥരായ ജേക്കബ് പുന്നൂസ്, എ.ഹേമചന്ദ്രൻ, എം.ബീന എന്നിവരുമടങ്ങിയ പാനൽ വനിതാ ഉദ്യോഗസ്ഥരുടെ പ്രശ്നങ്ങൾ കേൾക്കും. ഇവ ക്രോഡീകരിച്ച് സർക്കാരിന് നൽകും. 24ന് വൈകിട്ട് നാലിന് മന്ത്രി വീണാജോർജ്ജ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.