എസ്.ബി.ഐ കേരളസർക്കിളിൽ 24ന് പണിമുടക്ക്

Wednesday 22 February 2023 12:00 AM IST

തിരുവനന്തപുരം:ബാങ്ക് ജീവനക്കാരെ മാർക്കറ്റിംഗ് വിഭാഗത്തിലേക്ക് മാറ്റുന്നതിനെതിരെ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ(എ.ഐ.ബി.ഇ.എ) നേതൃത്വത്തിൽ 24ന് കേരളസർക്കിളിൽ ജീവനക്കാർ പണിമുടക്കുമെന്ന് ജനറൽ സെക്രട്ടറി കെ.എസ്.കൃഷ്ണ അറിയിച്ചു. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര റീജിയണൽ കമ്മിഷണറുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന അനുരഞ്ജന ചർച്ച ഫലം കണ്ടില്ല.