3000ത്തിൽ ഒരുവളായി ഹർമൻപ്രീത്
Tuesday 21 February 2023 11:32 PM IST
അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ വനിതാ ക്രിക്കറ്ററായി ചരിത്രം കുറിച്ച് ക്യാപ്ടൻ ഹർമൻപ്രീത് കൗർ.
അയർലാൻഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിലാണ് ഹർമൻപ്രീത് ഈ നാഴികക്കല്ല് താണ്ടിയത്.
3006 റൺസാണ് ഇപ്പോൾ ഇന്ത്യൻ ക്യാപ്ടന്റെ സമ്പാദ്യം.ഏറ്റവും കൂടുതൽ ട്വന്റി ട്വന്റി റൺസുള്ള നാലാമത്തെ അന്താരാഷ്ട്ര വനിതാ താരമാണ് ഹർമൻപ്രീത്.3820 റൺസുള്ള സൂസി ബേറ്റ്സാണ് ഒന്നാമത്.
150 അന്താരാഷ്ട്ര ട്വന്റി ട്വന്റി മത്സരങ്ങൾ കളിക്കുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരമെന്ന റെക്കാഡും അയർലാൻഡിനെതിരായ മത്സരത്തിലൂടെ ഹർമൻപ്രീത് സ്വന്തമാക്കി.