ഉപജീവനം പദ്ധതിയുമായി എൻ.എസ്.എസ്.
Wednesday 22 February 2023 12:31 AM IST
ഉള്ള്യേരി: ദത്തുഗ്രാമങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യവുമായി പാലോറ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് നടപ്പിലാക്കുന്ന ഉപജീവനം പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി തെരഞ്ഞെടുത്ത രണ്ട് കുടുംബങ്ങൾക്ക് രണ്ട് ആട്ടിൻകുട്ടികളെ കൈമാറി വളണ്ടിയർമാർ മാത്യകയായി. നേരത്തെ ദത്തുഗ്രാമത്തിലെ അർഹതപ്പെട്ട കുടുംബത്തിന് തയ്യൽ മെഷീനുകൾ നൽകിയിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം എൻ.എസ്.എസ്. സംസ്ഥാന മോണിറ്ററിംഗ് കമ്മിറ്റി അംഗം രതീഷ്.എ.വി. നിർവഹിച്ചു. വാർഡ് മെമ്പർ പാടത്തിൽ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി.പി ദിനേശൻ എൻ.എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ എസ്.ശ്രീചിത്ത്, ക്ലസ്റ്റർ കൺവീനർ എം.സതീഷ് കുമാർ പ്രോഗ്രാം ഓഫീസർ സി.എം ഹരിപ്രിയ എസ്. ജ്ഞാനമിത്രൻ, നിരഞ്ജന ഗിരിഷ് എന്നിവർ പ്രസംഗിച്ചു.
.