മെഡിക്കൽ ക്യാമ്പും ബോധവത്ക്കരണ ക്ലാസും

Wednesday 22 February 2023 12:33 AM IST
ഇരിങ്ങണ്ണൂരിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് ടി.കെ അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്യുന്നു.

ഇരിങ്ങണ്ണൂർ: നവയുഗ കലാ കായികസമിതി ഇരിങ്ങണ്ണൂരും ആശ ഹെൽത്ത് സെന്റർ ഓർക്കാട്ടേരിയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ജീവിത ശൈലി രോഗ ബോധവത്കരണ ക്ലാസും നടത്തി. തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി. കെ. അരവിന്ദാക്ഷൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.നിധീഷ് ജീവിത ശൈലി രോഗ ബോധവത്കരണ ക്ലാസെടുത്തു. ഗീത.ആർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ.ടി.കെ രാധ, നാദാപുരം പ്രസ്‌ഫോറം പ്രസിഡന്റ് വത്സരാജ് മണലാട്ട് , ഷിജു എന്നിവർ പ്രസംഗിച്ചു .ആർമിയിൽ നിയമനം ലഭിച്ച ടി.പി.അശ്വന്ത്, ടി പി. ഋഷിനന്ത് എന്നിവർക്ക് നവയുഗ ക്ലബിന്റെ ഉപഹാരം ടി.കെ. അരവിന്ദാക്ഷൻ നൽകി . ക്ലബ് സെക്രട്ടറി ടി.പി.ജയേഷ് സ്വാഗതവും പ്രസിഡന്റ് അമൽജിത്ത് കെ. നന്ദിയും പറഞ്ഞു. നവയുഗ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ വത്സരാജ് മണലാട്ട് ക്ലബ് ഭാരവാഹികൾക്ക് നൽകി.