നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്തു

Wednesday 22 February 2023 12:35 AM IST
കെ.മുരളിധരൻ എം പി നവീകരിച്ച ലൈബ്രറിയുടെ ശിലാഫലകം അനാഛാദനം നടത്തിയപ്പോൾ

കുറ്റ്യാടി: പുതിയ ഇലക്ട്രോണിക്ക് സംവിധാനങ്ങൾ ഉൾക്കൊണ്ടുതന്നെ വിദ്യാർത്ഥികൾ വായനാശീലം വളർത്തേണ്ടിയിരിക്കുന്നുവെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. നരിപ്പറ്റ ആർ.എൻ.എം ഹയർ സെക്കൻഡറി സ്കൂളിൽ എം.പി ഫണ്ട് ഉപയോഗിച്ച് നവീകരിച്ച ലൈബ്രറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രകാലം ഓർമ്മിച്ചെടുക്കാനും, അറിവുകൾ പകർത്തിവയ്ക്കാനുമുള്ള മാർഗം വായനയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി അദ്ധ്യക്ഷത വഹിച്ചു. പ്രധാനദ്ധ്യാപകൻ കെ.സുധീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ മാനേജർ എം നാരായണൻ, ടി.പി പവിത്രൻ, ടി.പി മുത്തുകോയ തങ്ങൾ, പി.ടി.എ പ്രസിഡന്റ് കെ.ചന്ദ്രൻ ,എ.കെ ശ്രീജിത്ത്, സ്റ്റാഫ് സെക്രട്ടറി കെ. സജീവൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എം.എൻ സുധ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിവിധ മേഖലയിൽ മികവ് തെളിച്ച വിദ്യാർത്ഥികളെ ആദരിച്ചു.