തലസ്ഥാനത്ത് സൈബർ കോ-ഓർഡിനേഷൻ സെന്റർ

Wednesday 22 February 2023 2:35 AM IST

തിരുവനന്തപുരം: സൈബർ കേസുകളിലെ നടപടി ശക്തിപ്പെടുത്താൻ തിരുവനന്തപുരത്ത് സൈബർ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കാൻ ഉന്നത പൊലീസ് യോഗത്തിൽ തീരുമാനം. ഗുജറാത്ത്, തെലങ്കാന മാതൃകയിലാവും സെന്റർ. മുപ്പത് ഉദ്യോഗസ്ഥർക്ക് സൈബർ സുരക്ഷയിൽ പരിശീലനം നൽകി ഇവിടെ നിയമിക്കും. 1930 എന്ന കേന്ദ്ര ഹെൽപ്പ്ലൈനിൽ വിളിച്ചാലുടൻ സഹായം ലഭ്യമാക്കും. പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യാനും കേന്ദ്രസർക്കാരിന്റെ കോ-ഓർഡിനേഷൻ സെന്ററുമായി ചേർന്ന് പ്രതികളെ കണ്ടെത്താനും ഇത് സഹായിക്കും. ജനങ്ങൾക്ക് സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ അവബോധം നൽകും. യോഗത്തിൽ സൈബർ ഓപ്പറേഷൻസ് എ.ഡി.ജി.പി തുമ്മല വിക്രം തെലങ്കാന മോഡൽ പദ്ധതി അവതരിപ്പിച്ചു.