700ൽ എത്താൻ മെസി
Tuesday 21 February 2023 11:41 PM IST
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ ക്ലബ് ഫുട്‌ബാളിൽ 700 ഗോളുകൾ നേടുന്ന താരംമാകാനൊരുങ്ങി ലയണൽ മെസി.
നിലവിൽ മെസിക്ക് 699 ഗോളുകളാണുള്ളത്.
കഴിഞ്ഞ ഞായറാഴ്ച ലില്ലെയ്‌ക്കെതിരായ മത്സരത്തിൽ പി.എസ്.ജിയ്ക്ക് വേണ്ടി വിജയഗോൾ നേടിയതോടെയാണ് മെസിയുടെ 699 ലെത്തിയത്. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ ഫ്രീകിക്കിലൂടെയാണ് താരം വലകുലുക്കിയത്. ബാഴ്‌സലോണ, പി.എസ്.ജി എന്നീ ക്ലബുകൾക്ക് വേണ്ടി കളിച്ചാണ് മെസ്സി 699 ഗോളുകൾ നേടിയത്. അടുത്ത ഞായറാഴ്ചത്തെ മത്സരത്തിൽ മാഴ്‌സെയാണ് പി.എസ്.ജിയുടെ എതിരാളി. ഈ മത്സരത്തിലൂടെ മെസി 700 ഗോളിലെത്തുമെന്നാണ് ആരാധകർ കരുതുന്നത്.