മുഖ്യമന്ത്രി ഭയപ്പെടുന്നു: കെ. സുരേന്ദ്രൻ

Wednesday 22 February 2023 12:00 AM IST

ന്യൂഡൽഹി: മുസ്ലിം സംഘടനകൾ ആർ.എസ്.എസുമായി നടത്തുന്ന ചർച്ചയെ മുഖ്യമന്ത്രി പിണറായി വിജയൻ ഭയപ്പെടുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി. ചർച്ച നടത്തുന്നതിൽ എന്തിനാണ് വേവലാതിപ്പെടുന്നത്. പരസ്പരം സംസാരിക്കുന്നത് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ്. മുത്തലാഖിന്റെയും സി.എ.എയുടെയും കാര്യം ഇപ്പോൾ പറഞ്ഞ് വിമർശനം ഉയർത്തുന്നത് വർഗീയ പ്രീണനം നടത്തി വോട്ട് തട്ടാൻ വേണ്ടിയാണ്. മുഖ്യമന്ത്രി പച്ചയായ വർഗീയ രാഷ്ട്രീയമാണ് വിദ്വേഷ പ്രസംഗത്തിലൂടെ പ്രകടമാക്കിയത്. മലബാർ ദേവസ്വം ബോർഡിന്റെ കാര്യത്തിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി കേരളത്തിൽ മുഴുവൻ നടപ്പാക്കണം.