മുസ്‌‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറിയെ ഇന്നറിയാം

Wednesday 22 February 2023 12:50 AM IST

മ​ല​പ്പു​റം​:​ ​മു​സ്‌​ലിം​ ​ലീ​ഗി​ന്റെ​ ​പു​തി​യ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കാ​ൻ​ ​ഇ​ന്നു​ച്ച​യ്ക്ക് ​ശേ​ഷം​ ​മൂ​ന്നി​ന് ​മ​ല​പ്പു​റം​ ​റോ​സ് ​ലോ​ഞ്ച് ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​ചേ​രും.​ ​ജി​ല്ലാ​ ​കൗ​ൺ​സി​ലിന്​ ​മു​മ്പ് ​മ​ണ്ഡ​ലം​ ​ഭാ​ര​വാ​ഹി​ക​ളെ​ ​കാ​ണുന്ന​ ​നേ​തൃ​ത്വം​ ​ഇ​വ​രു​ടെ​ ​കൂ​ടി​ ​അ​ഭി​പ്രാ​യം​ ​തേ​ടി​യാ​വും​ ​അ​ന്തി​മ​ ​തീ​രു​മാ​ന​മെ​ടു​ക്കു​ക.​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തേ​ക്ക് ​പാ​ർ​ട്ടി​യു​ടെ​ ​മു​ൻ​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യും​ ​വ​ള്ളി​ക്കു​ന്ന് ​എം.​എ​ൽ.​എ​യു​മാ​യ​ ​പി.​അ​ബ്ദു​ൽ​ ​ഹ​മീ​ദ്, മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​വൈ​സ് ​പ്ര​സി​ഡ​ന്റും​ ​നി​ല​വി​ലെ​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യു​മാ​യ​ ​ഇ​സ്‌​മാ​യി​ൽ​ ​മൂ​ത്തേ​ടം,​​​ ​മു​ൻ​ ​എം.​എ​ൽ.​എ​ ​എം.​ഉ​മ്മ​ർ,​​​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​അ​ബ്ദു​റ​ഹ്മാ​ൻ​ ​ര​ണ്ട​ത്താ​ണി, യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്‌റഫ് കോക്കൂർ ​എ​ന്നി​വ​ർ​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.​ ​

ഒ​രാ​ൾ​ക്ക് ​ഒ​രു​പ​ദ​വി​ ​എ​ന്ന​തി​ൽ​ ​വി​ട്ടു​വീ​ഴ്ച​ ​ചെ​യ്യേ​ണ്ടി​ ​വ​രു​മെ​ന്ന​താ​ണ് ​അ​ബ്ദു​ൽ​ഹ​മീ​ദ് ​എം.​എ​ൽ.​എ​യ്ക്കും​ ​ഇ​സ്‌​മാ​യി​ൽ​ ​മൂ​ത്തേ​ട​ത്തി​നും​ ​മു​ന്നി​ലെ​ ​ത​ട​സ്സം.​ ​ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​പ​ദ​വി​കളെ ​ഈ​ ​മാ​ന​ദ​ണ്ഡ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടൂ എന്നും​ ​എം.​എ​ൽ.​എ​മാ​ർ​ ​ഇ​തി​ന് ​പു​റ​ത്താ​ണെ​ന്നുമുള്ള​ ​വാ​ദ​വു​മു​ണ്ട്.​ ​​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​മ​ന​സ് ​തു​റ​ന്നി​ട്ടി​ല്ല. നിലവിലെ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ് എം.എൽ.എയ്ക്ക് നേരെയും ഇരട്ടപദവി പ്രശ്നം ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. മു​സ്‌​ലിം​ ​ലീ​ഗ് ​സം​സ്ഥാ​ന,​ ​ദേ​ശീ​യ​ ​ക​മ്മി​റ്റി​ക​ളു​ടെ​ ​തി​ര​ഞ്ഞെ​ടു​പ്പും​ ​തൊ​ട്ടു​മു​ന്നി​ലു​ണ്ട്.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തേ​ക്ക് ​ലീ​ഗി​ന്റെ​ ​മു​ഖ​മാ​യ​ ​നേ​താ​വി​നെ​ ​കൊ​ണ്ടു​വ​രാ​നും​ ​ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തേ​ക്ക് ​ഇ.​ടി.​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി​യെ​ ​പ​രി​ഗ​ണി​ക്കാ​നും​ ​പാ​ർ​ട്ടി​യി​ൽ​ ​ആ​ലോ​ച​ന​യു​ണ്ട്.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തേ​ക്ക് ​പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രും​ ​എം.​എ​ൽ.​എ​ ​സ്ഥാ​നം​ ​വ​ഹി​ക്കു​ന്ന​വ​രാ​ണ്.​ ​ഈ​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​ക​ളി​ൽ​ ​മാ​ത്രം​ ​ഒ​രു​പ​ദ​വി​ ​മാ​ന​ദ​ണ്ഡം​ ​ക​ർ​ശ​ന​മാ​ക്കു​ന്ന​ത് ​വി​മ​‌​ർ​ശ​ന​ങ്ങ​ളെ​ ​ക്ഷ​ണി​ച്ചു​വ​രു​ത്തു​മോയെന്ന ആശങ്കയും​ ​ലീ​ഗി​നു​ള്ളി​ലു​ണ്ട്.​ ​ഒ​രു​പ​ദ​വി​ ​മാ​ത്ര​മെന്ന​തി​ൽ​ ​എം.​എ​ൽ.​എ​മാ​ർ​ ​ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന​ ​വാ​ദം അംഗീകരിച്ചാൽ പി.​അ​ബ്ദു​ൽ​ ​ഹ​മീ​ദ് ​എം.​എ​ൽ.​എ​യ്ക്ക്​ ​ന​റു​ക്ക് ​വീണേക്കും.​ ​ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയെ ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമം നടത്തിയെങ്കിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സ്ഥാ​ന​ത്തേ​ക്ക് ഇ​സ്‌​മാ​യി​ൽ​ ​മൂ​ത്തേ​ടവും ​സജീവ പരിഗണനയിലുണ്ട്. ​ഒരുപദവി കർശനമാക്കിയാൽ ​പു​തു​മു​ഖ​ത്തി​നും​ ​സാ​ദ്ധ്യ​ത​യു​ണ്ട്.​ ​​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ക്ക് ​പു​റ​മെ​ ​ലീ​ഗി​ന്റെ​ ​കീ​ഴി​ലു​ള്ള​ ​തി​രൂ​ർ​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​സ​ഹ​ക​ര​ണ​ ​ആ​ശു​പ​ത്രി​യു​ടെ​ ​ചെ​യ​ർ​മാ​ൻ​ ​കൂ​ടി​യാ​ണ് ​അ​ബ്ദു​റ​ഹ്മാ​ൻ​ ​ര​ണ്ട​ത്താ​ണി.​ ​മി​ക​ച്ച​ ​സം​ഘാ​ട​ക​ൻ​ ​ആ​ണെ​ങ്കി​ലും​ ​സ​ഹ​ക​ര​ണ​ ​ആ​ശു​പ​ത്രി​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഉ​യ​ർ​ന്ന​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ര​ണ്ട​ത്താ​ണി​ക്ക് ​പ്ര​തി​കൂ​ല​മാ​ണ്.​

ഉ​ത്ത​ര​വാ​ദി​ത്വം​ ​ഏ​റെ

മു​സ്‌​ലിം​ ​ലീ​ഗ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​പാ​ണ​ക്കാ​ട് ​അ​ബ്ബാ​സ​ലി​ ​ശി​ഹാ​ബ് ​ത​ങ്ങ​ൾ​ ​സം​ഘ​ട​നാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​ ​സ​ജീ​വ​മ​ല്ല.​ ​ആ​ത്മീ​യ​മേ​ഖ​ല​യ്ക്ക് ​കൂ​ടു​ത​ൽ​ ​പ്രാ​ധാ​ന്യ​മേ​കു​ന്ന​ ​പ്ര​വ​ർ​ത്ത​ന​ശൈ​ലി​ ​പി​ന്തു​ട​രു​ന്ന​തി​നാ​ൽ​ ​പാ​ർ​ട്ടി​യ​ ​ന​യി​ക്കാ​ൻ​ ​സം​ഘ​ട​നാ​ ​രം​ഗ​ത്ത് ​കൂ​ടു​ത​ൽ​ ​പ്ര​വ​ർ​ത്ത​ന​ ​മി​ക​വും​ ​പ​രി​ച​യ​വു​മു​ള്ള​ ​ഒ​രാ​ൾ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​വ​ര​ണ​മെ​ന്ന​ ​അ​ഭി​പ്രാ​യം​ ​ലീ​ഗ് ​സം​സ്ഥാ​ന​ ​നേ​തൃ​ത്വ​ത്തി​നു​ണ്ട്.​ ​ ​നി​ല​വി​ലെ​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ലും​ ​കാ​ര്യ​മാ​യ​ ​മാ​റ്റം​ ​വ​ന്നേ​ക്കും.​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന് ​പ​രി​ഗ​ണി​ക്കേ​ണ്ട​വ​രു​ടെ​ ​ലി​സ്റ്റ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ക​ൾ​ ​നേ​തൃ​ത്വ​ത്തി​ന് ​കൈ​മാ​റി​യി​ട്ടു​ണ്ട്.