സൗജന്യ കട്ടിൽ വിതരണം

Wednesday 22 February 2023 12:59 AM IST

നിലമ്പൂർ : വയോജന സൗഹൃദ നഗരസഭയുടെ ഭാഗമായി വയോജനങ്ങൾക്കായിയുള്ള സൗജന്യ കട്ടിൽ വിതരണം നഗരസഭയിൽ സംഘടിപ്പിച്ചു. കൊളക്കണ്ടം ഡിവിഷനിലെ നാരായണി അമ്മയ്ക്ക് കട്ടിൽ നൽകി നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ യു.കെ. ബിന്ദു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ സെലീന,​ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ കക്കാടൻ റഹീം, പി.എം. ബഷീർ, സ്‌കറിയാ കിനാതോപ്പിൽ,സൈജി തുടങ്ങിയവരും പങ്കെടുത്തു.