ആക്രമണം കാടത്തം: എൻ.കെ.പ്രേമചന്ദ്രൻ

Wednesday 22 February 2023 1:26 AM IST

കൊല്ലം: ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് കൊല്ലത്ത് കരിങ്കൊടി പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ക്രൂരമായി മർദ്ദിച്ചത് പ്രതിഷേധാർഹമാണെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി പറഞ്ഞു. കരിങ്കൊടി കാണിച്ച് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ തല്ലി ചതയ്ക്കുന്ന പൊലീസിന്റെയും സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും സമീപനം കാടത്തമാണ്. സംസ്ഥാനം അരാജകാവസ്ഥയിലേക്ക് നീങ്ങുന്നു എന്നതിന്റെ തെളിവാണിത്. പൊലീസ് നോക്കി നിൽക്കെ ഭരണകക്ഷി പ്രവർത്തകർ പ്രതിഷേധിക്കുന്നവരെ നേരിടുന്നത് ഫാസിസ്റ്റ് പ്രവണതയുടെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.