ബി.രാഘവൻ പുരസ്കാരം കെ.ജഗദമ്മയ്ക്ക്

Wednesday 22 February 2023 1:47 AM IST

കൊട്ടാരക്കര : മുൻ എം.എൽ.എയും സി.പി.എം നേതാവുമായിരുന്ന ബി.രാഘവന്റെ ഓർമ്മയ്ക്കായി കോട്ടാത്തല പണയിൽ മലയാളീ ലൈബ്രറി ഏർപ്പെടുത്തിയ ബി.രാഘവൻ പുരസ്കാരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മയ്ക്ക് നൽകും. പൊതുപ്രവർത്തന രംഗത്തെ സംഭാവനകളെ മുൻ നിർത്തിയാണ് പുരസ്കാരം നൽകുന്നത്. ഇന്ന് രാവിലെ 11ന് പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എസ്.ആർ.അരുൺബാബു പുരസ്കാരം സമ്മാനിക്കും. ലൈബ്രറി പ്രസിഡന്റ് ബി.എസ്.ഗോപകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ, ലൈബ്രറി കൗൺസിൽ പഞ്ചായത്ത് കൺവീനർ കെ.കുമാരൻ, സായന്തനം യൂണിറ്റ് ഡയറക്ടർ സി.ശിശുപാലൻ, ലൈബ്രറി സെക്രട്ടറി കോട്ടാത്തല ശ്രീകുമാർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ള, ഡി.സുഭാഷ് ചന്ദ്, ഗീത ശശീന്ദ്രൻ, എസ്.സുരേഷ്, ആർ.ബിജു, ദീപാ സുനി എന്നിവർ സംസാരിക്കും.