വനിതാതൊഴിൽമേള നാളെ

Wednesday 22 February 2023 1:54 AM IST

കൊല്ലം: കുടുംബശ്രീയുടെ സഹകരണത്തോടെ കേരള നോളജ് എക്കോണമി മിഷൻ ആവിഷ്‌കരിച്ച 'തൊഴിൽ അരങ്ങത്തേക്ക് ' കാമ്പയിന്റെ ഭാഗമായി നടക്കുന്ന ജില്ലാതല വനിതാ തൊഴിൽ മേള നാളെ നടക്കും. കൊട്ടിയം ഡോൺബോസ്‌കോ കോളജ് കാമ്പസിൽ നടക്കുന്ന മേള രാവിലെ 8ന് നടക്കുന്ന മേളയിൽ 50 ൽപ്പരം തൊഴിൽ ദാതാക്കൾ പങ്കെടുക്കും.

കലാലയങ്ങളിലെ അവസാന വർഷ വിദ്യാർഥികൾ, പഠനം പൂർത്തിയാക്കിയ സ്ത്രീകൾ, കരിയർ ബ്രേക്ക് സംഭവിച്ച സ്ത്രീകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. പദ്ധതിയുടെ ആദ്യഘട്ടമായി, ലോക വനിത ദിനമായ മാർച്ച് 8നകം പരമാവധി സ്ത്രീകൾക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. പ്ലസ് ടുവിന് മുകളിൽ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകൾക്ക് സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യമുണ്ട്. യോഗ്യത തെളിയിക്കുന്ന രേഖകളുമായി നാളെ രാവിലെ 8ന് കോളജിലെത്തണം.