ചികിത്സാ ധനസഹായവും മെരിറ്റ് അവാർഡ് വിതരണവും

Wednesday 22 February 2023 2:00 AM IST

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കല്ലേലിഭാഗം 416-ം നമ്പർ ശാഖയുടെ നേതൃത്വത്തിൽ നിർദ്ധനരായ രോഗികൾക്കുള്ള ചികിത്സാ ധനസഹായ വിതരണവും എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും കലാകായിക മത്സരങ്ങളിലെ വിജയികൾക്കുമുള്ള മെരിറ്റ് അവാർഡ് വിതരണവും നടത്തി. ശാഖയുടെ പരിധിയിൽ വരുന്ന മികച്ച കർഷകർ, ക്ഷീര കർഷകർ, വനിതാ സംഘം ഭാരവാഹികൾ എന്നിവരെ യോഗത്തിൽ വെച്ച് ആദരിച്ചു. ശാഖാ യോഗം പ്രസിഡന്റ്‌ വിപിൻ ലാൽ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ കെ. സുശീലൻ മുഖ്യ പ്രഭാഷണവും ചികിത്സാ ധനസഹായ വിതരണവും നടത്തി. . യൂണിയൻ കൗൺസിലർ ബിജു രവീന്ദ്രൻ, ജി.പ്രേംരാജ്, ചന്ദ്രബാബു, തൊടിയൂർ ഗ്രാമപഞ്ചായത്ത്‌ 18-ം വാർഡ് മെമ്പർ മോഹനൻ, 19-ം വാർഡ് മെമ്പർ ജഗദമ്മ, വിജയൻ രാമചന്ദ്രൻ, ധർമരാജൻ, മുരളീധരൻ,സന്തോഷ്‌, സുധീരൻ, സുജിത, ദിവ്യ, അഖില, സരള എന്നിവർ പ്രസംഗിച്ചു. ശാഖ സെക്രട്ടറി പി.സുഭാഷ് സ്വാഗതവും വൈസ് പ്രസിഡന്റ്‌ സുരേഷ് നന്ദിയും പറഞ്ഞു.