സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: സോഷ്യൽ ഓഡിറ്റ് നടത്തി
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ പ്രധാനമന്ത്രി പോഷൺ ശക്തി നിർമ്മാൺ(സ്കൂൾ ഉച്ചഭക്ഷണ പദ്ധതി) സോഷ്യൽ ഓഡിറ്റും പബ്ളിക് ഹിയറിംഗും നടത്തി. കില നിയോഗിച്ച സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്റേഴ്സ് ന്യൂൺ മീൽ ഓഫീസറുടെയും രക്ഷകർത്താക്കളുടെയും
സഹായത്തോടുകൂടിയാണ് ഓഡിറ്റ് നടത്തുന്നത്. ഉപജില്ലയിലെ പത്ത് സ്കൂളുകളെ രണ്ട് ക്ളസ്റ്ററുകളായി വിഭജിച്ചാണ് സോഷ്യൽ ഓഡിറ്റ് നടത്തിയത്. ആദ്യ ക്ളസ്റ്റർ നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവും രണ്ടാം ക്ളസ്റ്റർ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൽ.ശ്രീലതയും ഉദ്ഘാടനം ചെയ്തു. തുടർന്ന് താലൂക്ക് കോൺഫറൻസ് ഹാളിൽ പബ്ളിക് ഹിയറിംഗും സംഘടിപ്പിച്ചു. സോഷ്യൽ ഓഡിറ്റ് ഫെസിലിറ്റേറ്റർമാരായ ജി.രമ്യ, ജ്യോതി മറിയം ജോൺ എന്നിവർ നേതൃത്വം നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡോ.മീന, ആതിര.എസ്.ആർ.നായർ, സെയ്ഫുദീൻ മുസലിയാർ, എ.ഇ.ഒ ശ്രീജ ഗോപിനാഥ്, സപ്ളൈ ഓഫീസർ പി.സി.അനിൽകുമാർ, ബിന്ദുമോൾ, ബിജു ബേബി എന്നിവർ സംസാരിച്ചു.