കൊല്ലത്ത് 397.58 കോടി രൂപയുടെ നിക്ഷേപം വരും: മന്ത്രി പി.രാജീവ്

Wednesday 22 February 2023 2:05 AM IST

കൊ​ല്ലം: കേ​ര​ള​ത്തിലെ വ്യ​വ​സാ​യ വ​ളർ​ച്ചാ​നി​ര​ക്ക് 17.3 ശ​ത​മാ​ന​മാ​യ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്ന് മ​ന്ത്രി പി.രാ​ജീ​വ്. ജി​ല്ലാ​ത​ല നി​ക്ഷേ​പ​ക​സം​ഗ​മം നാ​ണി ഹോ​ട്ട​ലിൽ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യിൽ മാ​ത്ര​മാ​യി ആ​കെ 130 പ്രൊ​പ്പോ​സ​ലു​ക​ളി​ലാ​യി 397.58 കോ​ടി നി​ക്ഷേ​പ​മാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

20 വ​നി​താ​സം​രം​ഭ​ക​രിൽ നി​ന്ന് 12.31 കോ​ടി മു​തൽമു​ട​ക്ക് ഉൾ​പ്പെ​ടു​ന്ന​താ​ണി​ത്. ഉത്പാ​ദ​ന മേ​ഖ​ല​യിൽ 18.9 ശ​ത​മാ​നം വർദ്ധ​ന​യു​ണ്ടാ​യി. യു.എ.ഇയി​ലേ​ക്ക് ക​യ​റ്റു​മ​തി​യിൽ 52.1 ശ​ത​മാ​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. മെ​യ്​ക്ക് ഇൻ കേ​ര​ള​യ്​ക്കാ​യി 100 കോ​ടി രൂ​പ​യാ​ണ് നീ​ക്കിവ​യ്​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. രാ​വി​ലെ തു​ട​ങ്ങി​യ നി​ക്ഷേ​പ സം​ഗ​മ​ത്തിൽ വി​വി​ധ സർ​ക്കാർ ഡി​പ്പാർ​ട്ട്‌​മെന്റു​ക​ളിൽ നി​ന്ന് ല​ഭ്യ​മാ​ക്കേ​ണ്ട ലൈ​സൻ​സു​ക​ളും ക്ലി​യ​റൻ​സു​ക​ളും സം​ബ​ന്ധി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥർ സം​ശ​യ​നി​വാ​ര​ണം ന​ട​ത്തി.

എം.നൗ​ഷാ​ദ് എം.എൽ.എ അ​ദ്ധ്യ​ക്ഷ​നാ​യി. ക​ശു​അണ്ടി വി​ക​സ​ന കോർപ്പ​റേ​ഷൻ ചെ​യർ​മാൻ എ​സ്.ജ​യ​മോ​ഹൻ, കെ.എ​സ്.എ​സ്.ഐ.എ സം​സ്ഥാ​ന പ്ര​സി​ഡന്റ് നാ​സ​റു​ദീൻ, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റൽ മാ​നേ​ജർ ബി​ജു കു​ര്യൻ തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ത്തു. വി​വി​ധ പു​ര​സ്​കാ​ര​ങ്ങ​ളും മ​ന്ത്രി വി​ത​ര​ണം ചെ​യ്​തു.