കസ്തൂർബ ഗാന്ധി അനുസ്മരണം

Thursday 23 February 2023 12:50 AM IST
കസ്തൂർബ ഗാന്ധി അനുസ്മരണം ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കസ്തൂർബ ഗാന്ധി ചരമവാർഷിക ദിനത്തോടനുബന്ദിച്ച് കസ്തൂർബ ഗാന്ധിദർശൻ വേദി ജില്ലാ കമ്മിറ്റി നടത്തിയ അനുസ്മരണം ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ ഉദ്ഘാടനം ചെയ്തു. കസ്തൂർബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ കെ.ടി.പുഷ്പവല്ലി നമ്പ്യാർ അദ്ധ്യക്ഷയായി.

സംസ്ഥാന കൺവീനർ പി.പ്രീത മുഖ്യപ്രഭാഷണം നടത്തി. എ.ശിവരാമകൃഷ്ണൻ, എ.ഗോപിനാഥൻ, പ്രൊഫ.എം.ഉണ്ണികൃഷ്ണൻ, കെ.അജിത, എം.സാവിത്രി, പി.ഉണ്ണികൃഷ്ണൻ, എം.ഗോവിന്ദൻകുട്ടി, ഒ.മരയ്ക്കാർ, യു.പി.മുരളീധരൻ, എസ്.സേവ്യർ, കെ.വി.വൈശാഖ്, പി.കെ.ജയൻ, ആർ.സുരേഷ്, ശ്രീദേവി, ജയലക്ഷ്മി, ടി.രാധ, സുമയ്യ, കെ.എ.പ്രീത, കെ.സുരേഷ് കുമാർ, കെ.അപ്പുണ്ണി സംസാരിച്ചു.