മുരളി ശാഖാ രൂപീകരണം
Thursday 23 February 2023 12:39 AM IST
പാലക്കാട്: എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയന് കീഴിലുള്ള മുരളി ശാഖാ രൂപീകരണവും ഭാരവാഹി തിരഞ്ഞെടുപ്പും യൂണിയൻ വാർഷിക പ്രതിനിധി തിരഞ്ഞെടുപ്പും യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുരളി ശാഖാ ചെയർമാൻ ജയറാം അദ്ധ്യക്ഷനായി.
യൂണിയൻ വൈസ് പ്രസിഡന്റ് ആർ.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായി. റിട്ടേണിംഗ് ഓഫീസർ ടി.സി.സുരേഷ് ബാബു തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ.രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ ഭാരവാഹികളായ സുരേഷ് കളത്തിൽ, പി.മുരളീധരൻ, പ്രശാന്ത് ചാത്തംകണ്ടം, സുശീല ഉണ്ണികൃഷ്ണൻ, ശഷിജ ശശികുമാർ, ശാഖ കൺവീനർ ഉണ്ണികൃഷ്ണൻ, എ.സഹദേവൻ, ജയകൃഷ്ണൻ, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.