ചാലിശേരി പൂരാഘോഷം 28ന്

Thursday 23 February 2023 12:08 AM IST

ചാലിശേരി: പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ സംഗമസ്ഥാനമായ പ്രസിദ്ധമായ ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം 28ന് ആഘോഷിക്കും. കൊടിയേറി പന്ത്രണ്ടാം കൂത്തിനാണ് പൂരാഘോഷം നടക്കുക.

പൂരം ദിവസമായ ചൊവ്വാഴ്ച വിശേഷാൽ പൂജകൾ നടക്കും. ഉച്ചയ്ക്ക് ദേവസ്വം പൂരം എഴുന്നള്ളിക്കും. ഗജവീരൻ ഗുരുവായൂർ ഇന്ദ്രൻസ് ദേവിയുടെ തിടമ്പേറ്റും. വൈകിട്ട് അഞ്ചിന് മൂന്ന് ജില്ലകളിൽ നിന്നായി കേരളത്തിൽ പേരുകേട്ട ഗജവീരന്മാരുടെ അകമ്പടിയോടെ 33 ദേശങ്ങളിൽ നിന്ന് പൂരങ്ങളും 20 ഓളം പ്രാദേശിക വരവുകളും നടക്കും. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമുതൽ പ്രസിദ്ധമായ പൂരവാണിഭം ആരംഭിക്കും. പ്രാദേശിക ആഘോഷ കമ്മിറ്റികളെല്ലാം പൂരത്തിനുള്ള അവസാന ഒരുക്കത്തിലാണ് കമാനങ്ങളും വൈദ്യുതി ദീപലാങ്കരങ്ങളും ഒരുക്കി പൂരത്തെ വരവേൽക്കും.