ഭിന്നശേഷി ശ്രവണ സഹായി വിതരണം
Thursday 23 February 2023 12:02 AM IST
മുക്കം: സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ശ്രാവൺ പദ്ധതി പ്രകാരം ജില്ലയിലെ ഭിന്നശേഷിക്കാർക്ക് ശ്രവണ സഹായികൾ വിതരണം ചെയ്തു. ഹസ്തദാനം പദ്ധതി പ്രകാരം 20,000 രൂപയുടെ സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ കെ.പി.ചാന്ദിനി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.കുഞ്ഞൻ, അബ്ദുൽ മജീദ്, പ്രജിത പ്രദീപ്, ഇ. സത്യനാരായണൻ, കെ.കെ.റുബീന, സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ എം.വി. ജയ ഡാളി, എസ്. ജലജ, വാർഡ് കൗൺസിലർ ജോഷില തുടങ്ങിയവർ പങ്കെടുത്തു.