സമര പ്രഖ്യാപന വാഹന പ്രചാരണ ജാഥ

Thursday 23 February 2023 12:45 AM IST
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സമര പ്രഖ്യാപന വാഹന പ്രചാരണ ജാഥ ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: ബഡ്ജറ്റിൽ പ്രഖ്യാപിച്ച നികുതി നിർദ്ദേശങ്ങൾക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന വാഹന പ്രചാരണജാഥ സംഘടിപ്പിച്ചു. ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത് പിൻവലിക്കുക, കെട്ടിട നികുതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ജാഥ. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ജാഥാ ലീഡർ പി.കെ.ബാപ്പുഹാജിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കോ ഓർഡിനേറ്റർ ഏരത്ത് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ വി.സുനിൽകുമാർ, ഡയറക്ടർമാരായ മൂസ മാണിയോത്ത്, ഇബ്രാഹിം ഹാജി ബാലുശ്ശേരി, കെ.ടി.വിനോദൻ , മനാഫ് കാപ്പാട്, ഒ. വി.ലത്തീഫ്, ബാബു കൈലാസ്, തേറത്ത് കുഞ്ഞികൃഷ്ണൻ, വിജയലക്ഷി നമ്പ്യാർ, ഇബ്രാഹിം ഹാജി, എകരൂർ അമൽ, കൃഷ്ണൻ പൂളത്തറ, പറമ്പത്ത് നാണു എന്നിവർ നേതൃത്വം നൽകി. നാദാപുരം, വടകര, പേരാമ്പ്ര, ഉള്ള്യേരി, കൊയിലാണ്ടി, ഏലത്തൂർ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വൈകിട്ട് കോഴിക്കോട് സമാപിച്ചു.