സന്ദേശ യാത്രയ്ക്ക് സ്വീകരണം നൽകി

Thursday 23 February 2023 2:05 AM IST
സമസ്ത പ്രവാസി സെൽ സന്ദേശ യാത്രയുടെ സ്വീകരണം കെ.ആലിക്കുട്ടി മുസ്ല്യാല്യാർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സമസ്ത പ്രവാസി സെൽ സംസ്ഥാന കമ്മിറ്റി കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന സംസ്ഥാന സന്ദേശ യാത്രയ്ക്ക് നെല്ലിക്കാപറമ്പിൽ ജില്ലാതല സ്വീകരണം നൽകി.ജനറൽ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ. മോയിൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.കെ ഹംസക്കുട്ടി മുസ്ലിയാർ ആദൃശേരി ക്യാപ്റ്റനും ജനറൽ സെക്രട്ടറി ഇസ്മായിൽ കുഞ്ഞുഹാജി മാന്നാർ ഡയറക്ടറുമായ 15 അംഗങ്ങളടങ്ങുന്നതാണ് യാത്ര. സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡൻ്റ് ആർ.വി കുട്ടിഹസൻ ദാരിമി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഒ.പി.എം അഷ്റഫ്, ജില്ലാ ജന. സെക്രട്ടറി പി. അലി അക്ബർ മുക്കം, പ്രവാസി സെൽ ജില്ലാ ജനറൽ സെക്രട്ടറി ആർ.വി അബ്ബാസ് ദാരിമി, ജാഥാ അസി. ഡയറക്ടർ മൂന്നിയൂർ ഹംസ ഹാജി എന്നിവർ പ്രസംഗിച്ചു.