ജോറും ഹോംസ്കൂളും സഹകരിക്കാൻ കരാർ

Thursday 23 February 2023 3:43 AM IST

കൊച്ചി: ഇ-കൊമേഴ്‌സ് കമ്പനിയായ 'ജോർ" ഓൺലൈൻ വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ ഹോംസ്‌കൂളുമായി ചേർന്ന് പ്രവർത്തിക്കും. ജോർ ചെയർമാൻ ജാക്‌സൺ അറയ്ക്കൽ, ഹോം സ്‌കൂൾ ചെയർമാൻ സുനിൽ നടേശൻ എന്നിവർ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവച്ചു.

ജോറും ഹോംസ്‌കൂളും ചേർന്ന് ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപിന്റെ സഹായത്തോടെ ജി.കെ.വിത്ത് ഗ്രാൻഡ്മാസ്റ്റർ കോഴ്‌സും ആരംഭിക്കും. മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും ഒന്നുവീതം ജോർ ഹോംസ്‌കൂൾ ട്യൂഷൻ സെന്ററുകൾ തുറക്കും. 120 കോടി രൂപ ഇതിനായി നിക്ഷേപിക്കുമെന്ന് ജോർ ചെയർമാൻ ജാക്‌സൺ അറയ്ക്കൽ, ഹോംസ്‌കൂൾ ചെയർമാൻ സുനിൽ നടേശൻ എന്നിവർ പറഞ്ഞു.

2020ൽ റിംഗ്സ് പ്രൊമോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിച്ച കൺസോർഷ്യമാണ് ജോറെന്ന് റിംഗ്സ് സി.ഇ.ഒ. ജെയ്‌സൺ ജോയി അറയ്ക്കൽ പറഞ്ഞു. ജി.കെ. വിത്ത് ഗ്രാൻഡ്മാസ്റ്റർ കോഴ്‌സ് മലയാളത്തിലാണ്. പ്രായപരിധിയില്ലാതെ ചേരാമെന്ന് ജി.എസ്.പ്രദീപ് പറഞ്ഞു. 108 ക്ലാസുകളാണ് കോഴ്സിലുള്ളത്. 8 മുതൽ 12 വരെ ക്ളാസുകളിൽ ട്യൂഷനും മത്സര പരീക്ഷകൾക്കുള്ള പരിശീലനവും ഹോംസ്‌കൂൾ നടപ്പാക്കിയിട്ടുണ്ടെന്ന് ഡയറക്ടർ അനന്തു സുനിൽ പറഞ്ഞു. അക്കാഡമിക് ഡയറക്ടർ മാത്യു കോര, സി.എ.ഒ നീത കാർത്തിക് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Advertisement
Advertisement