ചായ മക്കാനി ഉദ്ഘാടനം ചെയ്തു

Thursday 23 February 2023 12:03 AM IST
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം​ രാമനാട്ടുകര മുൻസിപ്പൽ പതിനാറാം ഡിവിഷൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ സൗജന്യ​ ചായയും കടിയും നൽകുന്ന, ചായ മക്കാനി രാമനാട്ടുകര ഫാമിലി ഹെൽത്ത് സെന്ററിന് മുൻവശം​ ​മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എൻസി ഹംസക്കോയ ഉദ്ഘാടനം​ ചെയ്യുന്നു ​

രാമനാട്ടുകര:​ മുസ്ലീംലീഗ് കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം​ രാമനാട്ടുകര മുൻസിപ്പൽ പതിനാറാം ഡിവിഷൻ മുസ്ലീംലീഗിന്റെ നേതൃത്വത്തിൽ സൗജന്യ​ ചായയും പലഹാരവും നൽകുന്ന, ചായ മക്കാനി ആരംഭിച്ചു. രാമനാട്ടുകര ഫാമിലി ഹെൽത്ത് സെന്ററിന് മുൻവശം​ ​മുൻസിപ്പൽ മുസ്ലീംലീഗ് പ്രസിഡന്റ് എൻ.സി ഹംസക്കോയ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ മുസ്ലീം ലീഗ് സെക്രട്ടറി പി.കെ അസീസ് , മുൻസിപ്പൽ ചെയർപേഴ്സൺ ബുഷറർ റഫീഖ്, കല്ലട മുഹമ്മദലി, കൗൺസിലർ ബിന്ദു അറമുഖൻ, കദീജർകുട്ടി, എം എം സലാം, കെ സൈതലവി, കെ പി നാസർ, ഹനീഫ പാണ്ടികശാല, വി പി അസ്കർ, കെ പി ഹസൻ, എം വി അബ്ദുൽ ഗഫൂർ, വി പി അബ്ദുൽ കരീം തുടങ്ങിയവർ പ്രസംഗിച്ചു