മഞ്ജു വാര്യരുടെ രണ്ടാംഘട്ട വിസ്താരം പൂർത്തിയായി
Thursday 23 February 2023 12:41 AM IST
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ സാക്ഷിയായ നടി മഞ്ജു വാര്യരുടെ രണ്ടാം ഘട്ട സാക്ഷി വിസ്താരം പൂർത്തിയായി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇന്നലെ പ്രതിഭാഗത്തിന്റെ വിസ്താരത്തിനും മഞ്ജു വാര്യർ ഹാജരായി. രണ്ടു ദിവസം കൊണ്ടാണ് മഞ്ജുവിന്റെ വിസ്താരം പൂർത്തിയാക്കിയത്. രണ്ടാം തവണയാണ് കേസിൽ മഞ്ജുവിനെ വിസ്തരിക്കുന്നത്.
കേസിലെ മറ്റൊരു സാക്ഷി, സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വിസ്താരം വീഡിയോ കോൺഫറൻസിംഗ് മുഖേന നടത്താൻ വിചാരണക്കോടതി തയ്യാറെടുക്കുകയാണ്. ആരോഗ്യപരമായ കാരണങ്ങളാൽ എറണാകുളത്തെ കോടതിയിൽ ഹാജരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ബാലചന്ദ്രകുമാർ കോടതിയെ അറിയിച്ചിരുന്നു.