ഐ.ബി.എസ്. സമുദ്രഗതാഗത മേഖലയിലേക്ക്

Thursday 23 February 2023 2:49 AM IST

തിരുവനന്തപുരം: ഐ.ബി.എസ്.സോഫ്റ്റ് വെയർ കമ്പനി സമുദ്രഗതാഗത മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി എക്സിക്യൂട്ടിവ് ചെയർമാൻ വി.കെ. മാത്യൂസ് പറഞ്ഞു.ഇതിന്റെ ഭാഗമായി ഇൗ മേഖലയിലെ പ്രമുഖ ഐ.ടി.സ്ഥാപനമായ അസഞ്ചർ ഫ്രൈറ്റ് ആൻഡ് ലോജിസ്റ്റിക് സോഫ്റ്റ് വെയർ കമ്പനിയെ ഐ.ബി.എസ്.ഏറ്റെടുക്കും.കൂടാതെ ചെന്നൈയിൽ പുതിയ സോഫ്റ്റ് വെയർ ഡവലപ്മെന്റ് സെന്റർ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഐ.ബി.എസിന്റെ നാലാമത്തെ ഡവലപ്മെന്റ് സെന്ററാണ് ചെന്നൈയിൽ തുറക്കുന്നത്.