തട്ട് പൊളിക്കുന്നതിനിടെ ഇരുനില വീടിന്റെ മേൾക്കൂര തകർന്ന് തൊഴിലാളി മരിച്ചു

Thursday 23 February 2023 1:54 AM IST

ച​വ​റ: നിർ​മ്മാ​ണ​ത്തി​ലി​രു​ന്ന ഇരുനില വീ​ടി​ന്റെ തട്ട് പൊളിക്കുന്നതിനിടെ കോൺ​ക്രീ​റ്റ് മേൽ​ക്കൂ​ര തകർന്നുവീണ് തൊഴിലാളി മരിച്ചു. ഒപ്പമുണ്ടാ​യി​രു​ന്ന​ അ​ന്യസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​രമായി പ​രി​ക്കേറ്റു.

പ​ന്മ​ന ടൈ​റ്റാ​നി​യം ജം​ഗ്​ഷ​ന് സ​മീ​പം പ​ള്ളിവ​ട​ക്ക​തിൽ ത​ങ്ങൾ കു​ഞ്ഞി​ന്റെ മ​കൻ പു​ല​ത്തറയിൽ നി​സാറാണ് (44) മ​രി​ച്ച​ത്. അ​സാം സ്വ​ദേ​ശി​യാ​യ സാ​ക്കിർ ഹു​സൈ​നാ​ണ് (37) പരിക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​വി​ലെ 10 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം​.

പ​ന്മ​ന വ​ടു​ത​ല ടിയാ​ന ​വി​ല്ല​യിൽ അ​മീൻ യൂ​സ​ഫി​ന്റെ വീട്ടിലായിരുന്നു അ​പ​ക​ടം.

മൂന്നാഴ്ച മുമ്പ് വാർത്ത രണ്ടാമത്തെ നിലയുടെ മേൽക്കൂരയുടെ തട്ടിന്റെ തൂൺ ഇളക്കുന്നതിനിടെയാണ് ഒരുഭാഗത്തെ ഇഷ്ടികയും കോൺക്രീറ്റും തകർന്നുവീണത്. മുകളിലെ സിറ്റ് ഔട്ടിന്റെ കൂരയുടെ മാതൃകയിലുള്ള വാർപ്പാണ് തകർന്നത്.

നി​സാർ ഇ​തി​ന​ടി​യിൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇതോടെ മറ്റ് മുറികളുടെ തട്ടിളക്കൽ മാറ്റിവച്ചു. കോൺ​ക്രീ​റ്റ് പാ​ളി​ക​കൾ വീ​ണാ​ണ് സാ​ക്കിർ ഹു​സൈ​ന് പ​രി​ക്കേ​റ്റ​ത്. നിലവിളി കേട്ട് സമീപവാസികൾ എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. തുടർന്ന് ച​വ​റ​യി​ലെ അ​ഗ്‌​നിര​ക്ഷാ സേ​ന​യു​ടെ ര​ണ്ട് യൂ​ണി​റ്റെ​ത്തിയാണ് കോൺ​ക്രീ​റ്റി​നു​ള്ളിൽ കുടുങ്ങിക്കിടന്നവരെ പു​റ​ത്തെ​ടു​ത്തത്. അ​പ്പോ​ഴേ​ക്കും​ നി​സാർ മ​രിച്ചിരുന്നു.

പ​രി​ക്കേ​റ്റ സാ​ക്കിർ ഹു​സൈ​നെ നീ​ണ്ട​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും തുടർന്ന് കൊ​ല്ല​ത്തെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്രവേശിപ്പിച്ചു. നി​സാർ സ​ഫാ ബിൽ​ഡേ​ഴ്‌​സ് കോൺ​ട്രാ​ക്ടർ നൗ​ഷാ​ദി​ന്റെ ജീ​വ​ന​ക്കാ​ര​നാണ്.

പോ​സ്റ്റു​മോർ​ട്ടത്തിന് ശേഷം നി​സാ​റി​ന്റെ സം​സ്​കാ​രം ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ ടൈ​റ്റാ​നി​യം ജം​ഗ്​ഷൻ ജു​മാ മ​സ്​ജി​ദ് കബർസ്ഥാനിൽ ന​ട​ന്നു. നി​സാ​റി​ന്റെ ഭാ​ര്യ റ​ഹി​യാ​ന​ത്ത്. മ​ക്കൾ: മു​ഹ​മ്മ​ദ് ബി​ലാൽ (20), ഫാ​ത്തി​മ (18).

അപകടം ക്ഷണിച്ചുവരുത്തി

നിർമ്മാണത്തിലെ അപാകതയാണ് തട്ട് ഇളക്കുന്നതിനിടെ കോൺക്രീറ്റ് മേൽക്കൂര തകർന്നുവീഴാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എ ആകൃതിയിൽ നിർമ്മിച്ച വാർപ്പാണ് തകർന്നത്. വാർപ്പിന് താങ്ങായി മുൻഭാഗത്ത് തൂണുകളില്ലായിരുന്നു. പിൻഭാഗത്തെ ഭിത്തിയിലേക്ക് മുട്ടിച്ചിരുന്നതുമില്ല. ഭംഗിക്ക് വേണ്ടി തൂണുകളും ബീമും ഒഴിവാക്കിയതാണ് അപകടം ക്ഷണിച്ചുവരുത്തിയത്.