കേരള മാനേജ്‌മെന്റ് അസോസിയേഷൻ ക്വിസ് മത്സരം

Thursday 23 February 2023 12:57 AM IST
കെ.എം.എ സംഘടിപ്പിച്ച ക്വിസ് മത്സരം ടി.ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു. ജോസ് പി. ഫിലിപ്പ്, നിർമല ലില്ലി, വിജയ് നായർ എന്നിവർ സമീപം

കൊച്ചി: ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ മാനേജ്‌മെന്റ് വാരാചരണത്തിന്റെ ഭാഗമായി കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെ.എം.എ) ക്വിസ് മത്സരം സംഘടിപ്പിച്ചു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റേയും കേരള മാനേജ്‌മെന്റ് അസോസിയേഷന്റേയും മുൻ പ്രസിഡന്റ് ടി.ടി. തോമസ് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ് നിർമല ലില്ലി അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് ജോസ് പി. ഫിലിപ്പ് സംസാരിച്ചു.

കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അനന്തകൃഷ്ണൻ, പി. രമേഷ്, എ.ഡി.അഭിജിത്ത് എന്നിവർ ഒന്നാം സ്ഥാനം നേടി. കോർപ്പറേറ്റ് വിഭാഗത്തിൽ ഗ്രേസെല്ലിലെ അനിൽ രാഘവനും നന്ദകുമാറും ജേതാക്കളായി.