നിർമ്മല ഗ്രാമം നിർമ്മല നഗരം

Thursday 23 February 2023 12:59 AM IST
സമ്പൂർണ ശുചിത്വ പദ്ധതിയുടെ ജില്ലാതല ശില്പശാല ചരൽക്കുന്നിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : ജില്ലയെ സമ്പൂർണ ശുചിത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശസ്ഥാപനങ്ങളുടെയും കിലയുടെയും സഹകരണത്തോടെ നടപ്പാക്കുന്ന നിർമ്മല ഗ്രാമം നിർമ്മല നഗരം നിർമ്മല ജില്ല നിർവഹണ പരിശീലന ശില്പശാല ചരൽക്കുന്നിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം സംബന്ധിച്ച് ജില്ലയുടെ പൊതു സംസ്‌കാരം മാറണമെന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പറഞ്ഞു. മുൻമന്ത്രി ഡോ.തോമസ് ഐസക്, ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ എന്നിവർ പങ്കെടുത്തു.