വെറ്ററൻസ് ക്രിക്കറ്റ് : മലബാർ വാരിയേഴ്സിന് കിരീടം
Wednesday 22 February 2023 11:01 PM IST
അമ്പലവയൽ : വെറ്ററൻസ് ക്രിക്കറ്റേഴ്സ് അസോസിയേഷന്റെയും കേരള ക്രിക്കറ്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തിൽ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന പത്താമത് വെറ്ററൻസ് പ്രിമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ മുൻ കേരള രഞ്ജി ക്യാപ്ടൻ സുനിൽ ഒയാസിസ് നയിച്ച മലബാർ വാരിയേഴ്സ് കിരീടം ചൂടി.കെ.ചന്ദ്രശേഖര നയിച്ച അബ്സൊല്യൂട്ട് സോബേഴ്സിനെയാണ് വാരിയേഴ്സ് ഫൈനലിൽ തോൽപ്പിച്ചത്. ആറു ടീമുകളാണ് ലീഗിൽ പങ്കെടുത്തത്.