കേന്ദ്ര സംഗീത നാടക അക്കാഡമി അവാർഡ് ഫെസ്റ്റിവൽ
Thursday 23 February 2023 12:07 AM IST
കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ സഹകരണത്തോടെ കേന്ദ്ര സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന 'അമൃത് യുവ കലോത്സവ് 2021' അവാർഡ് ഫെസ്റ്റിവൽ മാർച്ച് രണ്ടുമുതൽ നാലുവരെ കാലടി മുഖ്യ കാമ്പസിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ അറിയിച്ചു. സംഗീതം, നൃത്തം, നാടകം വിഭാഗങ്ങളിൽ 2021ലെ ഉസ്താദ് ബിസ്മില്ല ഖാൻ യുവപുരസ്‌കാരത്തിന് അർഹരായ 32 പ്രതിഭകളുടെ കലാപ്രകടനങ്ങളും സംവാദങ്ങളും നടക്കും. കേന്ദ്ര സംഗീത നാടക അക്കാഡമി ചെയർമാൻ ഡോ. സന്ധ്യ പുരേച, സെക്രട്ടറി അനീഷ് പി. രാജൻ എന്നിവർ ഫെസ്റ്റിവലിന് നേതൃത്വം നൽകും.