വീണ്ടും കറുത്ത 2/22

Thursday 23 February 2023 12:11 AM IST

കൊച്ചി: സിനിമ, ടെലിവിഷൻ മേഖലയ്ക്ക് വീണ്ടും തീരാനഷ്ടം തീർത്ത് ഫെബ്രുവരി 22. കഴിഞ്ഞ വർഷം ഇതേ ദിവസമാണ് നടി കെ.പി.എ.സി ലളിത ലോകത്തോട് വിടവാങ്ങിയത്. ഈ വർഷം സമാന ദിവസം സഹപ്രവർത്തകരെ ഞെട്ടിച്ച് സുബിയുടെ വിയോഗം. ഇരുവരും കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് മരിച്ചത്. കഴിഞ്ഞ വർഷം കെ.പി.എ.സി ലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് സുബി ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ദീർഘകാലത്തെ അസുഖത്തെ തുടർന്നായിരുന്നു കെ.പി.എ.സി ലളിതയുടെ അന്ത്യം. എന്നാൽ സുബിയുടെ പെട്ടെന്നുള്ള വിയോഗം സുഹൃത്തുക്കൾക്കും അവരെ കുടുംബാംഗത്തെ പോലെ സ്നേഹിച്ചിരുന്ന പ്രേക്ഷകർക്കും തീരാവേദനയായി മാറി.