ഭക്തിയുടെ നിറവിൽ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ പൊങ്കാല
Thursday 23 February 2023 12:11 AM IST
തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം 1270 നമ്പർ തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവത്തിന്റെ ഭാഗമായി പൊങ്കാല സമർപ്പണം നടത്തി. വൈകിട്ട് മഹാ ദീപാരാധനയ്ക്ക് ശേഷം ശാഖാ പ്രസിഡന്റ് വി.കെ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. പി.എ. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. എം.കെ അപ്പുക്കുട്ടൻ, സലില ഗോപിനാഥ്, ഉഷ മനോഹരൻ, രമണി കുട്ടന്തറപ്പേൽ, ഭരത് ബാബു പൈക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. ഇന്ന് വിശേഷാൽ പൂജകൾക്കുശേഷം വൈകിട്ട് 6.45 ന് മെഗാ തിരുവാതിര, ആചാര്യ സദസ്, രാത്രി 9 മണിക്ക് ഗാനമേള (ശ്രീരാഗം ഓർക്കിസ്ട്ര, കോഴിക്കോട്) എന്നിവയുണ്ടായിരിക്കും.