ആഗറിന് മടങ്ങാം
Wednesday 22 February 2023 11:14 PM IST
സിഡ്നി : ഇന്ത്യൻ പര്യടനം നടത്തുന്ന ഓസ്ട്രേലിയൻ ടീമിലെ സ്പിന്നർ ആഷ്ടൺ ആഗറിനോട് നാട്ടിലേക്ക് മടങ്ങിയെത്തി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ ഓസീസ് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ആദ്യ രണ്ട് ടെസ്റ്റുകളിലും പ്ളേയിംഗ് ഇലവനിലെത്താൻ ആഗർക്ക് കഴിഞ്ഞിരുന്നില്ല. നേരത്തേ ഡേവിഡ് വാർണർ,ജോഷ് ഹേസൽവുഡ് എന്നിവർ പരിക്കുമൂലം നാട്ടിലേക്ക് മടങ്ങിയിരുന്നു.