ഐ.ടി കലോത്സവം: ഗാഡ്‌ജിയോൺ മുന്നിൽ
Thursday 23 February 2023 12:15 AM IST
കൊച്ചി: പ്രോഗ്രസീവ് ടെക്കീസിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഐ.ടി ജീവനക്കാരുടെ സംസ്ഥാന കലോത്സവമായ 'തരംഗ് ' ഏഴാം ദിനത്തിലേക്ക് കടക്കുമ്പോൾ ഗാഡ്‌ജിയോൺ ഒന്നാം സ്ഥാനത്ത്. കീ വാല്യു രണ്ടാമതും കാവ്‌ലി വയർലെസ് മൂന്നാം സ്ഥാനത്തുമുണ്ട്. തിരക്കേറിയ പ്രവൃത്തിദിനമായിട്ടും പരിപാടികളിൽ പങ്കെടുക്കാനും കലകൾ ആസ്വദിക്കാനും ടെക്കികൾ സമയം കണ്ടെത്തി. മാർഗംകളി, തിരുവാതിര, ഫ്രീസ്റ്റൈൽ സോളോ, സ്‌പോട്ട് കൊരിയോ, ഭരതനാട്യം എന്നിവ അരങ്ങേറി. തുടർന്ന് രാജഗിരി കോളേജ് ഒഫ് എൻജിനിയറിംഗിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച 'ലൈംടീ ' സംഗീത പരിപാടിയുമുണ്ടായി. ഇന്ന് നൃത്ത ഇനങ്ങളിലാണ് മത്സരം.