ബിനാലെയിൽ ഇന്ന് 'ചവിട്ട്' പ്രദർശിപ്പിക്കും

Thursday 23 February 2023 12:16 AM IST

കൊച്ചി: ബിനാലെയുടെ ഭാഗമായി കേരള ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ നടത്തുന്ന മലയാളം ചലച്ചിത്രമേളയിൽ ഇന്ന് വൈകിട്ട് 7.30ന് ഫോർട്ടുകൊച്ചി കബ്രാൾയാർഡ് പവിലിയനിൽ 'ചവിട്ട്' പ്രദർശിപ്പിക്കും. സജാസ് റഹ്മാനും ഷിനോസ് റഹ്മാനും ചേർന്ന് സംവിധാനം ചെയ്ത 'ചവിട്ട്' രണ്ടാമത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്.

മലപ്പുറം മേഖലയിൽ ഗോത്രവിഭാഗക്കാർ ചവിട്ടിപ്പാടി കളിക്കുന്ന കലാരൂപമായ ചവിട്ടുകളിയുമായി ബന്ധപ്പെട്ടാണ് ചിത്രത്തിന് പേരെങ്കിലും ഏറെ കരുത്തുറ്റ രാഷ്ട്രീയ മാനങ്ങളിതിനുണ്ട്. നാടകത്തിന്റെ സാങ്കേതങ്ങളെ സൂക്ഷ്മതയോടെ സംവിധായകർ സിനിമയിൽ ഉപയോഗിച്ചിരിക്കുന്നു. അക്കാഡമി ചെയർമാൻ രഞ്ജിത്താണ് സിനിമകൾ ക്യുറേറ്റ് ചെയ്യുന്നത്. പ്രവേശനം സൗജന്യം.