40-ാം വയസിൽ ആൻഡേഴ്സൺ ഒന്നാം റാങ്കിൽ

Wednesday 22 February 2023 11:19 PM IST

ദുബായ് : 40 വർഷവും 270 ദിവസവും പ്രായമുള്ള ഇംഗ്ളീഷ് പേസർ ജെയിംസ് ആൻഡേഴ്സൺ ഐ.സി.സി.ടെസ്റ്റ് ബൗളർമാരുടെ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയൻ നായകൻ കൂടിയായ പേസർ പാറ്റ് കമ്മിൻസണിനെ മറികടന്നാണ് ആൻഡേഴ്സൺ ഒന്നാം റാങ്ക് വീണ്ടെ‌ുത്തത്.

1936ൽ ക്ളാരി ഗ്രിംലെറ്റിന് ശേഷം ഐ.സി.സി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായമേറിയ ബൗളറാണ് ആൻഡേഴ്സൺ.

ഇത് ആറാം തവണയാണ് ആൻഡേഴ്സൺ റാങ്കിംഗിൽ ഒന്നാമതെത്തുന്നത്.2003ലായിരുന്നു ആദ്യം.

178 മത്സരങ്ങളിൽ നിന്ന് 682 വിക്കറ്റുകൾ നേടിയിട്ടുള്ള ആൻഡേഴ്സൺ വിക്കറ്റ് വേട്ടയിൽ മുത്തയ്യ മുരളീധരനും(800), ഷേൻ വാണിനും മാത്രം പിന്നിലാണ്.(708).

അശ്വിനും ജഡേജയ്ക്കും നേട്ടം

ഓസ്ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യൻ ബൗളർമാരായ രവിചന്ദ്രൻ അശ്വിനും രവീന്ദ്ര ജഡേജയും റാങ്കിംഗിലും നേട്ടമുണ്ടാക്കി. അശ്വിൻ ഒരു പടവ് കയറി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ജഡേജ ആറു പടവുകൾ കയറി ഒൻപതാമതെത്തി. ജസ്പ്രീത് ബുംറ അഞ്ചാം റാങ്കിൽ തുടരുകയാണ്. ആൾറൗണ്ടർമാരുടെ പട്ടികയിൽ ജഡേജ ഒന്നാം റാങ്കിലും അശ്വിൻ രണ്ടാം റാങ്കിലും തുടരുകയാണ്. അക്ഷർ പട്ടേൽ അഞ്ചാം റാങ്കിലേക്ക് ഉയർന്നു.

Advertisement
Advertisement