അന്താരാഷ്ട്ര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം

Thursday 23 February 2023 12:24 AM IST

കൊച്ചി: അസോസിയേഷൻ ഒഫ് ടൂറിസം ട്രേഡ് ഓർഗനൈസേഷൻസ് ഇന്ത്യയും (അറ്റോയി) കേരള ടൂറിസവും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ടൂറിസം സാങ്കേതികവിദ്യാ സമ്മേളനം നാളെ കൊച്ചിയിൽ ആരംഭിക്കും. ഗോകുലം കൺവെൻഷൻ സെന്ററിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അറ്റോയി പ്രസിഡന്റ് സി.എസ്.വിനോദ് അദ്ധ്യക്ഷത വഹിക്കും. ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കേരള ടൂറിസം ഡയറക്ടർ പി.ബി. നൂഹ്, കേരള ട്രാവൽമാർട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, കൺവീനർ പി.കെ.അനീഷ്‌കുമാർ, അറ്റോയി സെക്രട്ടറി പി.വി. മനു എന്നിവർ പങ്കെടുക്കും.

Advertisement
Advertisement