'ഒപ്പം കൂടെയുണ്ട് കരുതലോടെ' പദ്ധതിക്ക് തുടക്കം

Thursday 23 February 2023 12:26 AM IST
ഒപ്പം കൂടെയുണ്ട് കരുതലോടെ പദ്ധതി മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കുടുംബശ്രീ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ സംയോജനം ലക്ഷ്യമിടുന്ന 'ഒപ്പം കൂടെയുണ്ട് കരുതലോടെ" പദ്ധതി എറണാകുളം ടൗൺഹാളിൽ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അമൃത് പദ്ധതി വഴിയുള്ള മഴവെള്ള സംഭരണി, അയൽകൂട്ടങ്ങൾക്കുള്ള ലിങ്കേജ് സബ്‌സിഡി, വഴിയോരക്കച്ചവടക്കാർക്കുള്ള വേസ്റ്റ്ബിൻ, അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിൽ കാർഡ് , തെരുവ് കച്ചവടക്കാർക്കുള്ള പി.എം സ്വാനിധി ലോൺ, ഗ്രൂപ്പ് സംരംഭകർക്കുള്ള ബാങ്ക് ലോൺ അനുമതിപത്രം, ഗുരുതരരോഗം ബാധിച്ചവർക്ക് അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി വഴിയുള്ള അധികധനസഹായം എന്നിവ വിതരണം ചെയ്തു. ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ തുടങ്ങിയവർ സംസാരിച്ചു.