നഷ്ടപ്പെട്ടത് തനത് ശൈലിയുടെ ഉടമയെ: മന്ത്രി വാസവൻ

Thursday 23 February 2023 12:28 AM IST

കൊച്ചി: തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധനേടിയ ചലച്ചിത്ര- ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിൽ സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അനുശോചിച്ചു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായി തിളങ്ങി മലയാളിയുടെ മനസിൽ ഇടംനേടിയ നടിയായിരുന്നു സുബി. സുബിയുടെ നിര്യാണത്തിലൂടെ മികച്ച കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.