ഒന്നാം ക്ളാസിലേക്ക് ആറുവയസാവണം,​ കേന്ദ്രത്തിന്റെ  കർശന  നിർദ്ദേശം

Thursday 23 February 2023 12:29 AM IST

ന്യൂഡൽഹി:ആറുവയസ് തികഞ്ഞ കുട്ടികൾക്ക് മാത്രമേ ഒന്നാം ക്ളാസിൽ പ്രവേശനം നൽകാവൂ എന്ന് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം. ഉത്തരവ് നിലവിലുണ്ടെങ്കിലും കേരളം അടക്കം പല സംസ്ഥാനങ്ങളും പാലിക്കാത്ത സാഹചര്യത്തിലാണിത്. സംസ്ഥാനത്ത് അഞ്ചു വയസിലാണ് ഒന്നാം ക്ളാസ് പ്രവേശനം നൽകുന്നത്.
കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങൾ മാത്രമാണ് ആറ് വയസ് നിബന്ധന പാലിക്കുന്നത്.

സി.ബി.എസ്.ഇ സ്കൂളുകളിലടക്കം അഞ്ചാം വയസിൽ പ്രവേശനം ലഭിക്കുന്നുണ്ട്. പുതിയ അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശന നടപടി പല സ്കൂളുകളിലും ആരംഭിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം. 2020 ൽ നടപ്പിലാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് വയസ് മുതൽ പ്രീപ്രൈമറി വിദ്യാഭ്യാസം, ആറാം വയസിൽ ഒന്നാം ക്ലാസ് വിദ്യാഭ്യാസം എന്ന മാനദണ്ഡം നടപ്പാക്കിയത്.

Advertisement
Advertisement