പോപ്പുലർ ഫ്രണ്ട് ഹർത്താൽ: കോടതിയലക്ഷ്യ ഹർജി മാറ്റി
Thursday 23 February 2023 12:31 AM IST
കൊച്ചി: പോപ്പുലർ ഫ്രണ്ട് 2022 സെപ്തംബർ 23നു നിയമവിരുദ്ധമായി മിന്നൽ ഹർത്താൽ നടത്തിയതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി മാർച്ച് ഏഴിനു പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിലാണ് ഹർജി.