മനുഷ്യാവകാശ കമ്മിഷന് സർവീസ് വിഷയങ്ങളിൽ ഇടപെടാൻ അധികാരമില്ല

Thursday 23 February 2023 12:32 AM IST

കൊച്ചി: സർവീസ് വിഷയങ്ങൾ പരിഗണിക്കാനോ സർവീസ് സംബന്ധമായ തർക്കങ്ങളിൽ തീർപ്പു കല്പിക്കാനോ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധികാരമില്ലെന്ന് ഹൈക്കോടതി. ഐ.എച്ച്.ആർ.ഡി ജീവനക്കാർക്കും ഗസ്‌റ്റ് ലക്‌ചറർമാർക്കും പത്താം ശമ്പള കമ്മിഷന്റെ ശുപാർശയനുസരിച്ച് പുതുക്കിയ വേതനം നൽകണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവു റദ്ദാക്കിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് മുരളി പുരുഷോത്തമൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി. സിവിൽ തർക്കങ്ങൾ, സർവീസ് വിഷയങ്ങൾ, തൊഴിൽ പ്രശ്നങ്ങൾ തുടങ്ങിയവയിൽ നിയമപരമായി ഇടപെട്ട് തീർപ്പു കല്പിക്കാൻ മനുഷ്യാവകാശ കമ്മിഷനു കഴിയില്ലെന്നു കമ്മിഷന്റെ റെഗുലേഷനുകളിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഐ. എച്ച്. ആർ.ഡി ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
Advertisement