കേരള സർവകലാശാല പരീക്ഷ

Thursday 23 February 2023 1:35 AM IST

തിരുവനന്തപുരം: കേരള സർവകലാശാല മാർച്ച് ഒന്നിന് ആരംഭിക്കുന്ന നാലാം സെമസ്​റ്റർ എം.ഫ്.എ(പെയിന്റിംഗ് ആൻഡ് സ്‌കൾപ്പ്ച്ചർ) പരീക്ഷയ്ക്ക് റെഗുലർ,സപ്ലിമെന്ററി,മേഴ്സിചാൻസ് വിദ്യാർത്ഥികൾക്ക് ഓഫ്‌ലൈനായി അപേക്ഷിക്കാം.വിവരങ്ങൾ വെബ്സൈറ്റിൽ.

കാര്യവട്ടത്തെ ബോട്ടണി വിഭാഗത്തിലെ പ്രോജക്ടിലേക്ക് റിസർച്ച് അസോസിയേ​റ്റിന്റെ ഒരു ഒഴിവിലേക്ക് മാർച്ച് ആറിന് വൈകിട്ട് നാലുവരെ അപേക്ഷിക്കാം.വിവരങ്ങൾക്ക് www.keralauniversity.ac.in/jobs.