സൗജന്യ മെഡിക്കൽ ക്യാമ്പ്

Thursday 23 February 2023 12:34 AM IST
സൗജന്യ മെഡിക്കൽ ക്യാമ്പ് ഡോക്ടർ സോണിയ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ : പ്രൊവിഡൻസ് എൻജിനീയറിങ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റും എക്‌സൈസ് ഡിപ്പാർട്ട്‌മെന്റ് ഐ എം എ ചെങ്ങന്നൂർ ആൻഡ് മാവേലിക്കര യൂണിറ്റും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. മാത്യൂസ് എം ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോ. സോണിയ സുരേഷ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ സജികുമാർ. പി വിമുക്തി സന്ദേശം നൽകി. ഡോ. ഷെർലിൻ എലിസബത്ത് മാമൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രൊഫ. മിനി ബാഹലേയൻ, എൻ.എസ്.എസ് വോളണ്ടിയർ സെക്രട്ടറി സ്റ്റെഫി മേരി മാത്യു . ഡോ. എ പി വർഗീസ്, ഡോ. ദിലീപ് കുമാർ , ഡോ. രാജേന്ദ്രൻ പിള്ളൈ, ഡോ. കുരുവിള ജോർജ് , ഡോ.ജിനു തോമസ് ജോൺ എന്നിവർ പങ്കെടുത്തു.