വഞ്ചനാദിനം ആചരിച്ചു

Thursday 23 February 2023 12:38 AM IST
ചെങ്ങന്നൂർ ഹെഡ് പോസ്റ്റാഫീസ് പടിക്കൽ നടന്ന ധർണ്ണ യൂണിയൻ ജില്ലാ സെക്രട്ടറി ആനന്ദവല്ലി ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ : കേന്ദ്ര​സംസ്ഥാന ബഡ്ജറ്റുകളിൽ അങ്കണവാടി ജീവനക്കാരുടെ വിഷയങ്ങൾ പരാമർശിക്കാത്തതിൽ പ്രതിഷേധിച്ച് ഒാൾ കേരള അങ്കണവാടി എംപ്ളോളീസ് ഫെഡറേഷൻ ചെങ്ങന്നൂർ പ്രോജക്ട് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനം ആചരിച്ചു. ചെങ്ങന്നൂർ ഹെഡ് പോസ്റ്റ് ഒാഫീസ് പടിക്കൽ ജീവനക്കാർ നടത്തിയ പ്രതിഷേധ ധർണ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ ആനന്ദവല്ലി ഉദ്ഘാടനം ചെയ്തു. രതിയമ്മ ടി.എസ്, സുമയമ്മ ടി.ജി, സുഭദ്ര.ജെ, പുഷ് കുമാരി കെ.കെ, ഗ്രേസി പി.വൈ, സുജാത.എസ്, കാർത്തിക രാജ് എന്നിവർ പ്രസംഗിച്ചു.