ഉമ്മൻചാണ്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

Thursday 23 February 2023 12:41 AM IST

തിരുവനന്തപുരം: ബംഗുളൂരുവിലെ എച്ച്.സി.ജി ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ തുടരുന്ന മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ആരോഗ്യ സ്ഥിതി കൂടുതൽ മെച്ചപ്പെട്ടു. ന്യൂമോണിയയെ തുടർന്നുണ്ടായ ശ്വാസകോശ അണുബാധയിൽ നിന്ന് അദ്ദേഹം പൂർണമുക്തനായതായി ആശുപത്രി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാർശ്വഫലങ്ങളില്ലാത്ത ഇമ്യൂണോ തെറാപ്പി ചികിത്സയുടെ ആദ്യ റൗണ്ട് പൂർത്തിയായി. മാർച്ച് ആദ്യവാരം രണ്ടാം ഡോസ് നൽകും. ഇമ്യൂണോ തെറാപ്പിയോട് ശരീരം നല്ലനിലയിൽ പ്രതികരിക്കുന്നുണ്ട്. ആരോഗ്യാവസ്ഥയുടെ അടിസ്ഥാനത്തിലാവും തുടർ ചികിത്സകൾ തീരുമാനിക്കുക.