വായ്പയിലും ആസ്തിയിലും മുന്നിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര

Thursday 23 February 2023 1:11 AM IST

കൊച്ചി: നടപ്പ് സാമ്പത്തികവർഷത്തെ (2022-23) മൂന്നാം പാദമായ ഒക്‌ടോബർ-ഡിസംബറിൽ വായ്പാ വളർച്ചയിൽ മുന്നിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര. പൂനെ ആസ്ഥാനമായ ബാങ്ക് മൊത്തം മുന്നേറ്റത്തിൽ 21.67 ശതമാനം വർദ്ധന രേഖപ്പെടുത്തി. 19.80 ശതമാനം വളർച്ചയുമായി യൂണിയൻ ബാങ്കാണ് രണ്ടാമത്.

റീട്ടെയിൽ, അഗ്രികൾച്ചർ, എം.എസ്.എം.ഇ വായ്പകളിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര 19.18 ശതമാനം വളർച്ച രേഖപ്പെടുത്തി. 2022 ഡിസംബർ 31ലെ കണക്കനുസരിച്ച് പൊതുമേഖലാ ബാങ്കുകളിൽ ഏറ്റവും ഉയർന്ന മൂലധന പര്യാപ്‌തതാ അനുപാതവും ബാങ്കിനാണ്; 17.53 ശതമാനം. മൂന്നാംപാദത്തിൽ മൊത്തം നിക്ഷേപ വളർച്ചയിൽ ബാങ്ക് മൂന്നാം സ്ഥാനത്താണ്.